Haripoojayanente

  • 5
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

ഹരിപൂജയാണെന്റെ നാദാർച്ചന
നിൻ്റെ നടയിലെൻ ഹൃദയത്തിൻ പുഷ്പാർച്ചന.. (2)
കടൽനീലവർണ്ണാ നിൻ കടലോളം സ്നേഹത്തിൻ
കണികയീ അഗതിക്കു പകരേണമേ.. (2)
(ഹരിപൂജയാണെന്റെ)

പലരിൽ ഞാനൊരുവനായ് നാരായണാ എന്ന്
പരമമാം ഭക്തിയോടേ വിളിക്കുമ്പോൾ.. (2)
എല്ലാം അറിഞ്ഞ നീ അറിയാത്ത ഭാവത്തിൽ
മെല്ലെ തലോടിയ സുഖമറിഞ്ഞു.. (2)
സുഖമറിഞ്ഞു..
(ഹരിപൂജയാണെന്റെ)

ഒരു കിഴി അവിലില്ല ദ്വാരകയിൽ വന്ന
സഹപാഠിയല്ല ഞാൻ ഭഗവാനേ.. (2)
അകം നൊന്തു നിൻ നാമം പാടുന്നതാണെന്റെ
ദേവമനോഹര സ്വരവന്ദനം.. (2)
സ്വരവന്ദനം..
(ഹരിപൂജയാണെന്റെ)

:
/ :

Queue

Clear