Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999
മൂകനെപ്പോലും വാചാലനാക്കുന്ന
മൂകാംബികമ്മതൻ സന്നിധിയേ.. (2)
എന്നെ മറന്നു ഞാൻ
അമ്മതൻ കീർത്തനങ്ങൾ
പിന്നെയും പിന്നെയും പാടിനിൽപ്പു..
എന്നെ മറന്നു ഞാൻ
അമ്മതൻ കീർത്തനങ്ങൾ
പിന്നെയും പിന്നെയും പാടിനിൽപ്പൂയെന്നും
മൂകനെപ്പോലും വാചാലനാക്കുന്ന
മൂകാംബികമ്മതൻ സന്നിധിയേ..
വീണാപ്പാണിനി ഓംകാര രൂപിണി
ആദിനാദ ബ്രഹ്മമായ വരവർണിനി.. (2)
അംബികേ സ്വരവർഷിണി
ത്രയംബകേ നാരായണി
ശ്യാമളേ ജയമംഗളേ
ദേവി ദേവി നമോസ്തുതേ.. (2)
(മൂകനെപ്പോലും)
എത്രെയോ നാളായി
കൊതിക്കുന്നു അമ്മേ നിൻ
ഉത്സവ വേളയിൽ
വന്നു തൊഴാൻ.. (2)
ആയിരങ്ങൾ വണങ്ങിടും
ഹാരമഹോത്സവം കാണണം
നീയുതിർക്കും നാണയം
നിധി പോൽ ഞാനും നേടണം.. (2)
(മൂകനെപ്പോലും)