Marakkilla Njan

  • 47
  • 0
  • 0
  • 2
  • 0
  • 1
  • 0

Singer: Karthik
Music: Ranjin Raj
Lyrics: Santhosh Varma

Lyrics

മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍... (2)

മെല്ലെത്തലോടിയെന്‍ ജീവനില്‍ വാല്‍സല്യ-
പ്പാല്‍ക്കടലായ്ത്തീര്‍ന്ന ദിവസങ്ങള്‍ എന്റെ
കണ്ണീര്‍ മഴ തോര്‍ന്ന ദിവസങ്ങള്‍

മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍...

മത ജാതി മതിലുകള്‍ ഇല്ലാതെ മനുഷ്യനെ
മാറോടു ചേര്‍ക്കാന്‍ പഠിപ്പിച്ചു നീ (2)

തെറ്റില്‍ നിന്നെന്നെത്തിരുത്താനൊരമ്മയായ്
തന്നൊരാ സ്നേഹമിന്നന്യമായോ? ,
എന്റെ വഴികളില്‍ വീണ്ടും ഞാനേ കനായോ ?

മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍

കുടിലൊരു കോവിലായ് മാറിയതാമലര്‍-
ക്കാലടി പതിഞ്ഞപ്പോഴായിരുന്നു... (2)

നിനക്കായ് തെളിഞ്ഞൊരു വിളക്കിനി തിരിയറ്റു
ഉമ്മറക്കോണിൽ ക്ലാവു പിടിച്ചിരിയ്ക്കും എന്റെ
പകലുകള്‍ പുകമറ മൂടി നില്‍ക്കും

മെല്ലെത്തലോടിയെൻ ജീവനില്‍ വാല്‍സല്യ-
പ്പാല്‍ക്കടലായ്ത്തീര്‍ന്ന ദിവസങ്ങള്‍ എന്റെ
കണ്ണീര്‍ മഴ തോർന്ന ദിവസങ്ങള്‍

മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍...

:
/ :

Queue

Clear