Singer : K.S.Chithra
Lyrics : Antony Abraham
Music : Antony Abraham
Year : 2015
അനഘമധുരസുധാമയം മൃദുലതരളിതമോഹിതം
ദ്രുതകവാദ്യവിരാജിതം ഈ സാധകം
അറിയുമാത്മപദങ്ങളാൽ ഞാൻ
സ്ഫുടകമാക്കിയൊരെൻമനസ്സും
ചടുലരാഗിതവേദിയിൽ മൻ നടനമാടുകയായിതാ...
അഴകിൻ നിറസംഗമഗീതം
ഉയരും സ്വരരാഗവസന്തം
ഇടരും കരമുദ്രിതഭാവം
ഉലയും എൻ ഹൃദയമരംഗം
ഉരുകും മനസ്സിന്റെ മടിയിൽ ഉറങ്ങിടും
എരിയും ശലഭമായി അലിയും ഞാൻ...
വിളക്കായിന്നുരുകുമെൻ അകതളം ഞാൻ
പദതാള ജതിയായി പകർന്നു നൽകാം
ദീപോജ്ജ്വലമീവർണ്ണിത വേദികയിൽ
നീറും തിരി പോലും പ്രഭ നൽകി കൊഴിഞ്ഞു വീഴും
(അനഘമധുരസുധാമയം...)
ഉദയാസ്തമനത്തിൻ വിധിയരങ്ങിൽ
നാട്യധ്വനിയായി പടരും കനലാണ് ഞാൻ
ആലംകൃത സൗന്ദര്യസമുന്നതിയിൽ വാഴും
സുമംപോലും ഒളിയേകി തളർന്നു വീഴും...
(അനഘമധുരസുധാമയം...)