Song Category : Film

in album: Chithini

Njaanum Neeyum

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

Music : Ranjin Raj
Lyrics : East Coast Vijayan
Singers : Kapil Kapilan, Sanah Moidutty

Lyrics

ഞാനും .... നീയും ..... ഈരാവും ...
പ്രേമം….പ്രണയം…..അനുരാഗം
ഹൃദ്യം .. മധുരം.. എന്നെന്നും
എനിക്ക് മാത്രം, അതെനിക്കുമാത്രം
അവിടൊരു മറയും പാടില്ല
അരുതായ്മകളും പാടില്ല
എത്ര മനോഹരമീ മോഹം
ഓർക്കുക നീയെൻ സ്നേഹിതയേ


ഞാനും ... നീയും.. ഈരാവും
പ്രേമം...പ്രണയം.. അനുരാഗം
ഹൃദ്യം .. മധുരം.. എന്നെന്നും
എനിക്ക് മാത്രം അതെനിക്കുമാത്രം
എന്നും എല്ലാമറയും പാലിച്ച്
അരുതായ്മകളും ഓർമ്മിച്ച്
എത്ര മനോഹരമീ മോഹം
ഓർക്കുക നീയെൻ സ്‌നേഹിതനേ


രാവേറെയായിട്ടും കണ്ടില്ല നീയെന്റെ
രാഗാർദ്ര മാനസം കൊതിച്ചതൊന്നും
എല്ലാം മറന്നാത്മ നിർവൃതി പോകുവാൻ
നിന്മാറിൽ ചാഞൊന്നുറങ്ങട്ടെ ഞാൻ
നിന്മറില് ചാഞ്ഞൊന്നുറങ്ങട്ടെ ഞാൻ

രാവേറെയായിട്ടും കണ്ടല്ലോ ഞാൻ നിന്റെ
രാഗാർദ്ര മാനസം കൊതിച്ചതൊക്കെ
എല്ലാം മറന്നാത്മ നിർവൃതി പോകുവാൻ
നിന്മാറിലേക്ക് ഞാൻ ചാഞ്ഞുറങ്ങാം
നിന്മാറിലേക്ക് ഞാൻ ചാഞ്ഞുറങ്ങാം

:
/ :

Queue

Clear