Song Category : Film

in album: Garbhasreeman

Inakkamulla Penne

  • 7
  • 0
  • 0
  • 3
  • 0
  • 0
  • 0

Singer : Najim Arshad, Anchala
Lyrics : Vayalar Sarathchandra Varma
Music : Ouseppachan
Year : 2014

Lyrics

ഇണക്കമുള്ള പെണ്ണേ..
ഇനി നീയെൻ മണവാട്ടീ ..
ഇണക്കമുള്ള പെണ്ണേ..
ഇനി നീയെൻ മണവാട്ടീ ..
ഹായ് മിനുക്കമുള്ള കണ്ണിൽ.. പുതുനാണം തിരിനീട്ടീ
നീ എനിക്കെന്റെ ചുണ്ടിലെന്നും പ്രേമ പാൽപ്പായസം
ചൂടാറും മുൻപേ ഉണ്ണൂല്ലേ നീ..ഹൃദയ നേദ്യമാകെ

ഇണക്കമുള്ള പെണ്ണേ..
ഇനി നീയെൻ മണവാട്ടി
ഹായ് മിനുക്കമുള്ള കണ്ണിൽ..പുതുനാണം തിരിനീട്ടീ
ഗർഭശ്രീമാൻ ഗർഭശ്രീമാൻ..

കന്നിപ്പെണ്ണേ നെഞ്ചിക്കൊണ്ടേ
മുന്നേ നിൽക്കുമ്പോൾ
എൻ നെഞ്ചു പെടഞ്ഞെടീ
കള്ളച്ചെക്കാ തങ്കച്ചങ്കോ തട്ടിപ്പൊട്ടല്ലേ
അത് നിറയെ പ്രണയക്കനിയാ..
ആ കനി മൂത്തു പഴുത്താൽ ഹാ.. തേനലയായെടിയേ
ഓ കവർന്നിടാൻ നുണഞ്ഞിടാൻ.. കാലമായെടാ
ഹൗ ..ഹായ് ഇണക്കമുള്ള പെണ്ണേ
ഇനി നീയെൻ മണവാട്ടി
മിനുക്കമുള്ള കണ്ണിൽ.. പുതുനാണം തിരിനീട്ടി

സ നി പ പ ഗ പ രീ രീ..
വെള്ളിക്കിണ്ണം തുള്ളുമ്പോലെ ഉള്ളം തുള്ളുമ്പോൾ
നീ മഞ്ഞലയാകെടാ
പൊട്ടിപ്പോകും പട്ടംപോലെ വട്ടം ചുറ്റുമ്പോൾ
നീ കോർത്ത പുതിയ ചരടായി
നൂലുപിടിച്ചു പറന്നോരാനേ കണ്ണിണയായവനേ
തനിച്ചു ഞാൻ പറന്നിടാൻ വയ്യ പെൺ‌മണീ
ഗർഭശ്രീമാൻ ഗർഭശ്രീമാൻ

ഇണക്കമുള്ള കണ്ണാ..
ഇനി നീയെൻ മണവാട്ടി
മിനുക്കമുള്ള കണ്ണിൽ.. പുതുനാണം തിരിനീട്ടി
ഹാ നീ എനിക്കെന്റെ ചുണ്ടിലെന്നും പ്രേമ പാൽപ്പായസം
ചൂടാറും മുൻപേ...
ഉണ്ണൂല്ലേ നീ ഹൃദയ നേദ്യമാകെ...
ലലല്ലലാലാ ഇനി നീയെൻ മണവാട്ടി...
ലലല്ലലാലാപുതുനാണം തിരിനീട്ടി...

:
/ :

Queue

Clear