Singer : Vidhu Prathap
Lyrics : M.Hajamoinu
Music : Sajeev Mangalath
Year : 2014
പൂവേ നോവിൻ പൂവേ
എവിടെ നീ എവിടെ
ഉയിരേ എൻ ഉണർവേ
എവിടെ നീ എവിടെ
അരികിലില്ലെങ്കിലും നീയെൻ ജീവന്റെ
നൊമ്പരപ്പൂവാണ് മുത്തേ...
എന്നും നൊമ്പരപ്പൂവാണ് മുത്തേ...
(പൂവേ നോവിൻ പൂവേ...)
ഏഴുസ്വരങ്ങളും പാടി ഞാൻ നിന്നുടെ
കാതിൽ കിന്നാരം ചൊല്ലിടുമ്പോൾ (2)
സ്നേഹത്താൽ വിടരും നിൻ പുഞ്ചിരിയാലെന്റെ
മാനമാകെ മധുരം നിറഞ്ഞിടുന്നു
അറിയാതൊരിഷ്ടം കൂടിടുന്നു
(പൂവേ നോവിൻ പൂവേ...)
പ്രണയിനി നിന്നുടെ ജാലകവാതിലിൽ
വെള്ളരിപ്രാവായ് ഞാൻ പറന്നു വരാം (2)
നറുതേൻ മണമുള്ള കുഞ്ഞിളം തെന്നലായ്
പാറിപ്പറന്നു നീ വന്നിടാമോ...
ഒത്തിരി ഇഷ്ടം കൂടിടാമോ...
(പൂവേ നോവിൻ പൂവേ...)