Thulli Manjin M

  • 15
  • 0
  • 0
  • 3
  • 0
  • 0
  • 0

Singer : Najim Arshad
Lyrics : Vayalar Sarathchandra Varma
Music : Ouseppachan
Year : 2012

Lyrics

തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു....
തങ്കലിപിയുള്ളൊരീ സൂര്യജാതകം,
നീര്‍മണി തന്‍ നെഞ്ചിൽ നീറുകയാണോ
നിറമാര്‍ന്നൊരീ പകലിന്‍ മുഖം !!

അലഞ്ഞു നീ എരിഞ്ഞൊരീ......
കുഴഞ്ഞ നിന്‍ വീഥിയില്‍ ,
പുണര്‍ന്നുവോ ഗ്രഹണങ്ങളെ......
മൗനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നോ,
സ്നേഹ നനവുള്ളൊരീ സൂര്യജാതകം,
കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നോ...
ഉരുകുന്നൊരീ ഉയിരിന്‍ കരം...

ഇണങ്ങിയും പിണങ്ങിയും,
കഴിഞ്ഞൊരീ യാത്രയില്‍ ...
വിതുമ്പിയോ ഹൃദയങ്ങളേ....

(തുള്ളിമഞ്ഞിന്നുള്ളിൽ ‍...)

:
/ :

Queue

Clear