Pandalathekku Enne

  • 8
  • 0
  • 0
  • 1
  • 0
  • 1
  • 0

Lyrics:Santhosh Varma
Music:Jayan ( Jaya Vijaya)
Singers:Varsha Varma

Lyrics

പന്തളത്തേയ്‌ക്കെന്നെ പലനാളായ് വിളിയ്ക്കുന്നു
പന്ത്രണ്ടു വയസ്സുള്ളൊരുണ്ണി
പതിവായി സ്വപ്നത്തിന്‍ പടിവാതിലില്‍ പുലി
പ്പുറത്തേറിയെഴുന്നള്ളുമുണ്ണി കണ്ഠത്തില്‍
മണി ചാര്‍ത്തും മണികണ്ഠനുണ്ണി

മലയ്ക്കുള്ള യാത്രയില്‍ മണികണ്ഠനാലിന്റെ
കുളിരുള്ള തണലത്തിറങ്ങി
അച്ചന്‍ കോവിലാറലകളില്‍ മുങ്ങി
വലിയകോയിക്കല്‍ ഞാന്‍ വണങ്ങി ശാസ്താവിന്‍
കാരുണ്യമെന്നിലിണങ്ങി

പിഞ്ചുകാല്‍പ്പാടുകള്‍ പതിഞ്ഞ മുറ്റങ്ങളില്‍
സാഷ്ടാംഗ നമസ്‌ക്കാരം തുടങ്ങി
തിരുവാഭരണവും തൊഴുതിറങ്ങുമ്പോഴാ
അനുഗ്രഹ പ്രഭയെന്നില്‍ വിളങ്ങി അയ്യപ്പന്‍
അടിയന്റെ കൂട്ടിനിറങ്ങി

:
/ :

Queue

Clear