Singer : Sneha Nair
Music : Anto Mathew
Lyrics : Siji Sanal
Year : 2022
ഗിരിനിരതൻ ചാരുത കേരളം
ഋതുവർണ്ണം തൂകുകയായ്... (2)
കൈരളിയിൻ കോകിലവാണികൾ
ശ്രുതിമീട്ടി പാടുകയായ്...
കഥകളിയാം അഴകിൻ ഭാവം
മൊഴിയഴകായ് പിറവിയിതാ...
സുന്ദരകേരളം...മാതൃകകേരളം...
സുന്ദരകേരളം...മാതൃകകേരളം...
(ഗിരിനിരതൻ...)
തുഞ്ചൻകിളികൾ പാടിയരാഗം
കവിതയിലുണരും തൂലികചലനം (2)
എങ്ങുമാനന്ദത്തിൻ ധ്വനിയുയർത്താം
മാമരങ്ങൾ തിങ്ങുമീ കേരളത്തിൽ... (2)
കളരിതൻചുവടിൽ ഓണനിലാവിൽ
സംസ്കാരസുന്ദരകേരളം...
ഗിരിനിരതൻ ചാരുത കേരളം
ഋതുവർണ്ണം തൂകുകയായ്... (2)
കൈരളിയിൻ കോകിലവാണികൾ
ശ്രുതിമീട്ടി പാടുകയായ്...
കഥകളിയാം അഴകിൻ ഭാവം
മൊഴിയഴകായ് പിറവിയിതാ...