Song Category : Film

Carol Song (From 'Kallanum Bhagavathiyum')

  • 152
  • 0
  • 0
  • 27
  • 1
  • 0
  • 0

Music: Ranjin Raj
Lyrics: Santhosh Varma
Singer : Biju Narayanan

Lyrics

ഉണ്ണിയേശു മണ്ണിൽ വന്ന
ശാന്ത രാത്രി- ഇത്
നന്മ മണ്ണിൽ അവതരിച്ച
പുണ്യരാത്രി
ഒന്ന് ചേർന്നു പാടിടേണം
ഹല്ലേ ലുയ...ഹല്ലേ ലുയ ഹല്ലേ ലുയ ഹല്ലേ ലുയ (2)

കാലിത്തൊഴുത്തിൽ കാരുണ്യ രൂപമായ്
ഭൂജാതനായവനേ ...

കദനത്തിൻ തീരാ..
കൂരിരുൾ മാറ്റി
വെളിച്ചം പകർന്നവനേ ... (2)

നിൻ ദിവ്യ രൂപം തെളിയുന്ന നേരം
നിറയുന്നു മനസ്സിലാനന്ദം
നിറയുന്നു മനസ്സിലാനന്ദം

കാലിത്തൊഴുത്തിൽ കാരുണ്യ രൂപമായ്
ഭൂജാതനായവനേ …

കദനത്തിൻ തീരാ..
കൂരിരുൾ മാറ്റി
വെളിച്ചം പകർന്നവനേ ...
വെളിച്ചം പകർന്നവനേ ...

ഉണ്ണിയേശു മണ്ണിൽ വന്ന
ശാന്ത രാത്രി - ഇത്
നന്മ മണ്ണിൽ അവതരിച്ച
പുണ്യരാത്രി
ഒന്ന് ചേർന്നു പാടിടേണം
ഹല്ലേ ലുയ...ഹല്ലേ ലുയ ഹല്ലേ ലുയ ഹല്ലേ ലുയ (2)

പരിശുദ്ധ കന്യാ തനുജനീശോ
പാവന നിർമ്മല നാമമീശോ

അമ്പിളി പോലെ ചിരിക്കുമീശോ
അമ്പിളിയേക്കാൾ വളർന്നൊരീശോ

സ്നേഹത്തിൻ മൂർത്തി സ്വരൂപമീശോ
ത്യാഗത്തിൻ മാതൃകാ രൂപമീശോ

ഉണ്ണിയേശു മണ്ണിൽ വന്ന
ശാന്ത രാത്രി - ഇത്
നന്മ മണ്ണിൽ അവതരിച്ച
പുണ്യരാത്രി
ഒന്ന് ചേർന്നു പാടിടേണം
ഹല്ലേ ലുയ...ഹല്ലേ ലുയ ഹല്ലേ ലുയ ഹല്ലേ ലുയ (2)

ആഴിക്കുമീതെ നടന്നൊരീശോ
ആകാശരൂപനായ് നിൽക്കുമീശോ

ആതുരർക്കാശ്വാസമെ ന്നുമീശോ
ആത്മബലം നൽകും നാഥനീശോ

അഖിലർക്കുമാനന്ദ ഗീതമീശോ
അവനിക്ക് രക്ഷ തൻ മാർഗമീശോ

ഉണ്ണിയേശു മണ്ണിൽ വന്ന
ശാന്ത രാത്രി - ഇത്
നന്മ മണ്ണിൽ അവതരിച്ച
പുണ്യരാത്രി
ഒന്ന് ചേർന്നു പാടിടേണം
ഹല്ലേ ലുയ...ഹല്ലേ ലുയ ഹല്ലേ ലുയ ഹല്ലേ ലുയ (2)

00:00

any chance to get karaoke for this song?

:
/ :

Queue

Clear