Song Category : Ghazal

Madhuramo Nombaramo M ( from "Orikkal Nee Paranju" )

  • 1
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

മധുരമോ നൊമ്പരമോ
മധുരിക്കുന്നൊരു നൊമ്പരമോ (2)
മൗനമോ വാചാലമോ (2)
മൗനമാമൊരു വാചാലതയോ
എന്താണീ പ്രണയം സ്നേഹിതരേ
നിങ്ങൾക്കറിയാമോ ഒന്ന് പറയാമോ...
( മധുരമോ...)

സത്യമോ മിഥ്യയോ
സത്യമാമൊരു മിഥ്യയോ (2)
ഹൃദ്യമോ വിരസമോ (2)
ഹൃദ്യമായൊരു വിരസതയോ
എന്താണീ പ്രണയം സ്നേഹിതരേ
നിങ്ങൾക്കറിയാമോ ഒന്ന് പറയാമോ...
( മധുരമോ...)

ആ......ആ......

സ്വാർത്ഥതയോ നിസ്വാർത്ഥതയോ
സ്വാർത്ഥമാമൊരു നിസ്വാർത്ഥതയോ (2)
പുണ്യമോ പാപമോ (2)
പുണ്യമാമൊരു പാപമോ
എന്താണീ പ്രണയം സഹൃദയരേ
നിങ്ങൾക്കറിയാമോ ഒന്ന് പറയാമോ...
( മധുരമോ...)

:
/ :

Queue

Clear