Anuraga Chinthakal

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

അനുരാഗ ചിന്തകൾ എന്നും നിറം ചാർത്തും
ഓർമകളെ, നിന്നിഷ്ട സ്വപ്നങ്ങളെ...(2)
ഇന്നു നിന്നുടെ സിരകളെല്ലാം
സ്നേഹ മന്ത്രധ്വനികളുണരും, പാനപാത്രങ്ങൾ..
(അനുരാഗ ചിന്തകൾ എന്നും...)

പ്രത്യാശയായ് പ്രതീക്ഷയായ് ഞാൻ
മുന്നിലില്ലേ, ഇവിടെ നിൻ പിന്നിലില്ലേ, (2)
ചുറ്റുമവിടെയും ഇവിടെയും
എവിടെയും ഞാനില്ലേ......
(അനുരാഗ ചിന്തകൾ എന്നും...)

പിന്നെയെന്തിന്, കൺമണീ നിൻ
ആശകൾക്കൊരു ശോകഭാവം നൽകണം? (2)
ഓമൽസ്വപ്നമെല്ലാം ചിറകൊടിഞ്ഞൊരു
പക്ഷിയെപ്പോൽ ചലനമറ്റവയാക്കണം...
(അനുരാഗ ചിന്തകൾ എന്നും...)

:
/ :

Queue

Clear