Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999
ഉണരുകെൻ നാവിലമ്മേ
അമ്പത്തൊന്നക്ഷരത്തിൻ
ഉന്മ ചൂഴും പൊരുളേ
ശ്രീ വാണിമാതേ..
ഹരിശ്രീയെന്നെഴുതാനായി
തുടിക്കുമെൻ വിരൽ തുമ്പിൽ
അവതരിക്കൂ സരസ്വതിയായി
മൂകാംബികേ..
(ഉണരുകെൻ)
പൂനിലാവല പന്തലൊരുക്കും
നവരാത്രി നാളുകളിൽ
കൺകുളിർക്കെ കണ്ട് തൊഴുവാൻ
വന്നു നിൽക്കുമ്പോൾ.. (2)
വാത്സല്യത്തിൻ തേനും വയമ്പും
ഇളം ചുണ്ടിൽ നുകരുമംബെ
വാകർത്ഥസാരമായെൻ
മനസ്സിൽ തുളുമ്പേണം
ഞാനാലപിക്കുവതെപ്പൊഴും നിൻ
ഗാനമാവണം..
അമ്മേ ശരണം ശരണം..
ദേവി ശരണം ശരണം..
അമ്മേ ശരണം ശരണം..
ദേവി ശരണം ശരണം.. (2)
ചണ്ഡികാഹോമധൂമം
ഉയരുന്ന നവമി നാളിൽ
അമ്മവുത്സവമൂർത്തിയായി
രഥത്തിലെഴുന്നള്ളൂ.. (2)
മന്ത്രശുദ്ധി വരുത്തിയോരോ
നവാക്ഷനീ കലശമാടി
തന്നിടുന്നൊരു പുണ്യതീർത്ഥം
ഔഷധമല്ലോ..
ഞാനെന്നുമെൻ കൈകുമ്പിൾ നീട്ടി
നടയിൽ വരുമല്ലോ..
അമ്മേ ശരണം ശരണം..
ദേവി ശരണം ശരണം..
അമ്മേ ശരണം ശരണം..
ദേവി ശരണം ശരണം.. (2)
(ഉണരുകെൻ നാവില്ലമ്മേ)