Song Category : Festival

in album: SRAVANA SRUTHI

Sravana Pournami

  • 7
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Unnikrishnan, Nivedya
Lyrics : Teamdreams
Music : Teamdreams
Year : 2013

Lyrics

ശ്രാവണ പൗർണമി ചോദിച്ചു പിന്നെയും
ആതിര താരമേ എങ്ങു പോയി നീ..
മധുരമൊരോർമയായി നീ വിടർന്നു.. (2)
ആവണി വിരിയും പൂവരമ്പിൽ
കനകനിലാവിൻ കല്പടവിൽ..

(ശ്രാവണ പൗർണമി)

തിരുവോണപ്പുലരിയിൽ പൂക്കളം തീർക്കുമ്പോൾ
അരികിൽ വന്നതും നീ മറന്നോ..
ഒരുമിച്ചു നാം കണ്ട മധുരക്കിനാവുകൾ
ഒരു നിമിഷം കൊണ്ട് നീ മറന്നോ..
ഒരു നിമിഷം കൊണ്ട് നീ മറന്നോ..

(ശ്രാവണ പൗർണമി)

പൂവാക കൊമ്പിലെ പൂങ്കുയിൽ പാടുമ്പോൾ
മൂളിയൊരീണം നീ മറന്നോ.. (2)
ഒന്നായി ശ്രുതി ചേർത്തൊരാഗാന മാധുരി
ഒരു നിമിഷം കൊണ്ട് നീ മറന്നോ..
ഒരു നിമിഷം കൊണ്ട് നീ മറന്നോ..

(ശ്രാവണ പൗർണമി)

:
/ :

Queue

Clear