Singers : Sujatha
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999
വീരാളി പട്ട് ഞൊറിയിട്ടുടുക്കുന്നു..
ചെങ്ങല്ലൂർ കാവിലെ മൈന..
ആമാട പെട്ടി തുറന്നു കൊടുക്കുന്നു
അറവാഴും ഉണ്ണിയാർച്ച..
ഉടവാളെടുത്തു മെഴുകിത്തുടച്ച്
വരൂ നേരാങ്ങളേ..
പടയോടെ വന്ന് പഴമച്ചിലമ്പ്
തരു പൂന്തെന്നലെ.. (2)
(വീരാളി പട്ട്)
പഞ്ചാരിയോടെ കള മേളത്തോടേ..
കല്യാണ പന്തൽ ചമഞ്ഞൊരുങ്ങി.. (2)
കന്യമാരുടെ കുരവകളിൽ കുളിച്ചു വായോ
കൈക്കുടന്ന പനിനീരിൽ കുളിർന്നു വായോ.. (2)
എഴുതിരി തെളിയുമിരുളിൽ
പൂ തിരിയുടെ മലരൊളിയായി
മലർകളെ കുലമകളെ
വരു വരു നീ ഇനി ഇത് വഴിയേ..
(വീരാളി പട്ട്)
കൺപീലി തെല്ലിൽ കടിഞ്ഞൂൺ കിനാക്കൾ
മിന്നാ മിനുങ്ങായ് മിനുങ്ങും പ്രായം (2)
പീലിമുകിലിൻ വാർമുടിയിൽ
വസന്ത ജാലം..
നീല മലരുകൾ നിര നിരയായി
വിരിയും കാലം.. (2)
കസവുകൾ ഇഴ ഇടയുമുടലിൽ
പൂംപുടവകൾ ചുരുൾ ഇളകാൻ
മലർമകളെ കുലമകളെ
വരു വരു നീ ഇനി ഇത് വഴിയേ..
(വീരാളി പട്ട്)