Singer : Jyostna
Lyrics : Santhosh varma
Music : Balabhaskar
Year : 2005
പൂക്കാരി കൂടെ പോരൂ..
പൂത്താലം കൊണ്ടേ പോരൂ..
നാടുകൾ ചുറ്റിയിറങ്ങി വരുന്നൊരു
ആലോല തേരിൽ പോരൂ..
ആവണിയെത്തിയ മാമല നാടിന് പൂക്കളുമായി.. (2)
(പൂക്കാരി)
നീലഗിരിയോരത്താണോ നീ.. അകലെയൊരു തീരത്തോ..
താരയുടെ ചാരത്താണോ.. വെൺ മേഘവനമറയത്തോ..
ഇത്ര നാൾ മറഞ്ഞു നിന്ന് സുന്ദരീ.. മനോഹരീ..
എവിടെയാണ് മോഹനാങ്കി വാഴും ആ മണിമന്ദിരം
തിങ്കൾ തെല്ലിനെ മുടിയിൽ ചൂടിയ
തിരുമാന്ധാം കുന്നും താണ്ടി..
നിളയുടെ പൊന്നല കിങ്ങിണി ചാർത്തിയ വഴികളിൽ വാ..
നാടുകൾ ചുറ്റിയിറങ്ങി വരുന്നൊരു
ആലോല തേരിൽ പോരൂ..
ആവണിയെത്തിയ മാമല നാടിന് പൂക്കളുമായി..
(പൂക്കാരി)
ഉദയഗിരിപള്ളിയുണർന്നില്ലേ.. കണ്ണനുമുണർന്നില്ലേ..
തുമ്പകൾ വിരിഞ്ഞതറിഞ്ഞില്ലേ.. തുമ്പിമകൾ വന്നില്ലേ..
സൗരഭം വിതയ്ക്കുവാൻ വസന്തമേ വരില്ലയോ..
മംഗലം വരിക്കുവാൻ മനസ്വിനി ഒരുങ്ങിയോ..
മാരന് മുത്ത് സുമംഗലിയായിനി
തൃക്കാക്കരയോളം ചെല്ലൂ..
ഊഴിയിലാകെയൊരു ഉത്സവമാക്കുക സുമവതി നീ..
നാടുകൾ ചുറ്റിയിറങ്ങി വരുന്നൊരു
ആലോല തേരിൽ പോരൂ..
ആവണിയെത്തിയ മാമല നാടിന് പൂക്കളുമായി..
(പൂക്കാരി)