Song Category : Festival

in album: Pookkalam

Theyyaro Theyyathinum Tharo

  • 7
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Kuttappan
Lyrics : Traditional
Music : Traditional
Year : 2009

Lyrics

നല്ലോണം വരണവഴിയിലെ
എന്തെല്ലാം ഘോഷമുണ്ട്..
മാവേലി വരണവഴിയിലെ
എന്തെല്ലാം ലക്ഷണങ്ങൾ..

പുത്തനൊരു നല്ല നല്ലോലയും വെട്ടി
മുടി നാലും മേഞ്ഞിറങ്ങി..
ഇടവഴി പെരുവഴിയും നല്ലേ
ചുറ്റിവരി ഇടുകവേണം..
വെള്ളമുള്ള കിണറുകളും നല്ലേ
നിറച്ചുകോരി ഇടുക വേണം..

അരി അരിയോ തിരി തിരിയോ
എന്റെയമ്മ തിരി തെറുത്തു.. (4)
പൊന്നോണപ്പുലരി വിരിഞ്
പൊണ്ണേണംകൊലി മാവേലി.. (2)
ആയിരം കാതം വട വടക്കൂന്ന്
മാവേലി വരണതുണ്ടേ.. (2)
കാക്കവർണം കതിർവിളക്കു
അടുക്കളക്ക് പുറത്തെറിയുക.. (2)
തൂക്കു വർണ്ണം തുടർവിളക്ക്
അടുക്കളയ്ക്ക് അകത്തെറിയുക.. (2)
പാക്കനാര് പറ കൊട്ടിവരണേ പാടി
നല്ലയമ്മ തേടിവരണേ..
നാലുദിക്കും നിന്ന് രാവൊലിയോ എന്റെ
നല്ലയോണം പൊലി പൊലിയോ..

നല്ലയമ്മ ഇങ് വന്നു എൻറെ
അടുക്കളമേലുമേറി നിൽക്കാം..
പാക്കനാരും ഇങ്ങു വന്ന് എന്റെ
പടിപ്പുര മേലൊന്നേറി നിൽക്കാ..
മാവേലി ഇങ്ങു വന്നെയെന്റെ
ഉയിരേലേയൊന്നേറി നിൽക്കാ..
(നല്ലയമ്മ)

:
/ :

Queue

Clear