Singer : Madhu balakrishnan,George peter
Lyrics : Santhosh varma
Music : Balabhaskar
Year : 2005
ആർപ്പ് വിളി കേട്ടില്ലേ.. കൊമ്പ് കുഴൽ കേട്ടില്ലേ..
തപ്പ് തകിൽ മേളം തകധിമി താളം കേട്ടില്ലേ..
വഞ്ചി കളി തീരുമ്പോൾ.. കരയിലൊരു കല്യാണം..
കനവുകൾ കണ്ണാൽ പെയ്തൊരു പെണ്മണി നിൽപ്പില്ലേ..
ആരാരുടെ ചുണ്ടൻ വള്ളം ആകുന്നൊരു കരയിൽ ചെല്ലും..
അവനെ മണിമാലയിടീക്കും കന്നിപ്പെണ്ണ്
(ആർപ്പ് വിളി കേട്ടില്ലേ)
ചിങ്ങമണി മുറ്റത്തു പൂത്തുലഞ്ഞു നിൽപ്പാണ്
പണ്ട് കണ്ട് മുട്ടുമ്പോൾ കുഞ്ഞുമുല്ല മൊട്ടാണ്..
പുഞ്ചവയലോരത്തു കൊഞ്ചി കൊഞ്ചി വന്നെന്റെ
നെഞ്ചകം കവർന്നിട്ട് പുഞ്ചിരിച്ച പെണ്ണാണ്
ഇനി ചൊടിയോടു തുഴയെട് ചെറുതിരകളെ എതിരിട്
അതിനിടയിലെ വഴികൊട്..
അറിഞൊടിമൺ കര തൊടു..
(ആർപ്പ് വിളി കേട്ടില്ലേ)
ആടിമുകിൽ പോയപ്പോൾ ഓടിവന്ന് കാറ്റത്ത്
എന്റെ പെണ്ണെനിക്കായി തന്നയച്ച കുളിരാണ്..
ഓണവെയിൽ വന്നിട്ട് കൊണ്ട് വന്നതെന്താണ്
ഇന്നെനിക്ക് അവൾക്കേകാൻ നെയ്തുവച്ച കസവാണ്..
ഇരുകരകളിലുത്സവം പിരിമുറുകണ മത്സരം
അതിരസമോടെ തുഴയണം അവളനുമതിയരുളണം..
(ആർപ്പ് വിളി കേട്ടില്ലേ)