Song Category : Festival

in album: SRAVANA SRUTHI

Thennal Kaliyadum

  • 8
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Teamdreams
Music : Teamdreams
Year : 2013

Lyrics

തെന്നൽ കളിയാടും പൊന്നാമ്പൽ വിരിയും പുഴയോരം..
കാതിൽ മധുവൂറും മൃദു ഗാനം മൂളും കളമൊഴിയും..
തുമ്പപ്പൂ തേടി നടന്നൊരു ബാല്യം
ഓർമകളിൽ ഉണരുന്നു മൂകം..
എന്നുള്ളിൽ എന്നെന്നും ഓണപ്പൂക്കാലം..

(തെന്നൽ കളിയാടും)

അരിമുല്ല പൂവിതളിൽ തന്നാലാടും തുമ്പികളെ
മാവേലി തമ്പ്രാൻ അണയും സുദിനം വരവായി.. (2)
പൊന്നൂഞ്ഞാൽ കെട്ടേണം..
ഓണക്കോടി ഉടുക്കേണം.. (2)
എന്നരികിൽ ഓണമുണ്ണാനമ്മയും വേണം
എൻ അമ്മയും വേണം..

(തെന്നൽ കളിയാടും)

പൂവേ പൊലി പാടുമ്പോൾ
താളം തുള്ളാൻ കൂടുന്നോ
മൂവന്തി ചേലോലും.. ചങ്ങാലി.. (2)

തൃക്കാക്കര പോകേണം
ഓണത്തപ്പൻ ഒരുക്കേണം..
നാലാളെ കൂട്ടിയൊരുക്കി
തുമ്പി തുള്ളേണം..
തുമ്പി തുള്ളേണം..

(തെന്നൽ കളിയാടും)

:
/ :

Queue

Clear