Singer : Bijunarayanan
Music : Balabhaskar
Year : 1988
പൂ ചൂടും ബാല്യം പൂമാരക്കാവിനുള്ളിൽ
പൂ തേടും തിങ്കൾ പൂവായിടുമ്പോൾ..
ശ്രീ തേടും ബാല്യം.. ശ്രീരാഗം പാട്ടും മൂളി
തുമ്പപ്പൂ തുമ്പിക്ക് കല്ലേകുമ്പോൾ..
പൊന്നോണ പൂ മുറ്റത്തെത്തിലാലോലം
സിന്ദൂര പൂക്കൾ നുള്ളി നീ വന്നു..
കിന്നാരം ചൊല്ലിയെന്റെ കാതോരം
എന്നോ നീ ഓണപ്പാട്ടിൻ ഈണം പോലെ....
(പൂ ചൂടും ബാല്യം)
നീല കുന്നിന്റെ മേലെ പൊന്നോണം
പൊന്നുഷസ്സായി ചാരെ താരം താളം മീട്ടുമ്പോൾ..
പൂവിളി പാട്ടിന്റെ പൊൻ വള പൊട്ടോടെ
കാവുകൾ തോറും നീയും ഞാനും പൂക്കൾ തേടുമ്പോൾ..
പൂക്കളം തീർക്കുമ്പോൾ ആർപ്പിട്ടു തുള്ളുമ്പോൾ
ആവണി ഊഞ്ഞാലിൽ ചില്ലാത്ത വാടുമ്പോൾ
ബാല്യം.. പൊന്നും.. പൂവും ചൂടി..
കൊന്നവേലിക്കൽ ഓലപ്പീലിക്കൽ
കണ്ണാച്ചിരട്ട മണ്ണാലപ്പം ചുട്ടു തീർക്കുമ്പോൾ
പുസ്തക പൊൻതാളിൽ പണ്ടൊളുപ്പിച്ച്
പൂ മയിൽപ്പീലി വച്ച കാര്യമെന്നോടോതുമ്പോൾ
അമ്മയായീടുമ്പോൾ അച്ഛനായീടുമ്പോൾ..
അമ്മിണി പൂമൊട്ടിൻ മാമൂണ് കാണുമ്പോൾ
ബാല്യം.. പൊന്നും.. പൂവും ചൂടി..
(പൂ ചൂടും ബാല്യം)