Singer : Kiran Krishna
Lyrics : Teamdreams
Music : Teamdreams
Year : 2013
അകലെയാണെങ്കിലും നീയെന്നുമെന്നിലെ
തിരിനാളമാകുമെൻ അമ്മേ..
എവിടെയാണെങ്കിലും നോവുമെൻ ആത്മാവിൽ
ആനന്ദമേകുന്നൊരു അമ്മേ..
നിന്നിലെ നന്മയെ അറിയുന്നു ഞാൻ
എന്നും നിന്നിലെ തന്ത്രിയിൽ അലിയുന്നു ഞാൻ..
ഇനിയുണ്ട് ജന്മങ്ങളേറെയെങ്കിൽ
നിന്റെ പൈതലായി പിറവിയുണ്ടാകുമെങ്കിൽ..
അമ്മേ.. മലയാളമേ.. (2)
അമ്മ മലയാളമേ.. (2)
ആരിരാരാരിരാരോ പാടി നീയെന്നെ ഉറക്കി..
അമ്മിഞ്ഞയേകി.. നാവോറു പാടി (2)
പാണന്റെ പാട്ടിനാൽ നീയുറക്കി..
എന്നെ താമര തൊട്ടിലിൽ ചായുറക്കി..
ആരിരാരീരാരോ.. ആരിരാരീരാരോ..
നീറുമീ ചൂടിലെന്നും
ദുഃഖഭാരവും പേറി.. (2)
പടവുകൾ താണ്ടി..
തളരുന്നു ഞാനും.. (2)
ഒരു കൈ താങ്ങു നീയേകുമെങ്കിൽ
എന്റെ ജീവിതം ധന്യമായി തീർന്നിടുന്നു..
ആരിരാരീരാരോ.. രാരീരാരീരാരോ....
(അകലെയാണെങ്കിലും)