Singer : Mano
Music : Balabhaskar
Year : 1988
പൂവണി വർണത്തെ ചൊല്ലിപിണങ്ങി
പൂക്കുന്നുടച്ചെന്നു പിന്നെ ചിണുങ്ങി.. (2)
പൂമിഴി ചോന്നു.. പൂക്കൾ തുടുത്തു..
പൂവാകെ കൊമ്പത്തെ കുയിലും ചിരിച്ചു..
ഒരു കൂനതുമ്പപ്പൂ നനമണ്ണോടിഴുകി
കഥയില്ലാ ബാല്യത്തിൻ ചിത്രം വരച്ചു..
(പൂവണി)
വേലക്കുളത്തിന്റെ പായൽക്കൽ പടവിൽ
പൂരാട പുലരി കുളിച്ചു തോർത്തി.. (2)
ശിലപോലെ നിന്ന് നീ പോളക്കണ്ണീരിൽ
ഇടനെഞ്ചു നൊന്ത് ഞാൻ നിന്ന് നിൻ പടവിൽ
മൂന്നാമണിക്ക് ചുവപ്പല്ലയെങ്കിൽ
മുങ്ങി ഞാൻ ചാവുമെന്ന് ഓതി നീ നിൽക്കെ
നിന്നിഷ്ടം എന്നിഷ്ടം എന്നുഞാൻ മെല്ലെ
എന്നത്തെ പോലെയും തോറ്റ് പിൻ വാങ്ങി
(പൂവണി)
പാതയടുപ്പമെന്ന് തോന്നിച്ച കാലം
തേടുന്നതെല്ലാം അകലുന്ന കാലം.. (2)
അനുരാഗസൂനങ്ങൾ നീ നുള്ളി വീണ്ടും
അണി ചേർത്തെന്നുള്ളത്തിൽ ചിതറിച്ചീടാനായി
കുറ്റം സ്വയം ചെയ്ത് തേങ്ങുന്ന തോഴി
ശിക്ഷ സ്വയം നൽകി തേങ്ങുന്ന തോഴി..
അണയുന്നു പിന്നെയും പൂരാട പുലരി..
അകലുന്നു ദൂരെ നിൻ തേങ്ങൽ നിഷാദം..
(പൂവണി)