Singer : K.S Chithra
Lyrics : Teamdreams
Music : Teamdreams
Year : 2013
രാവിൽ നിലാ മഴക്കീഴിൽ
ഏതോ നിലാക്കിളി കൂട്ടിൽ.. (2)
അറിയാതെ ചുണ്ടിൽ പടർന്നോരീ മഞ്ഞും
പകരാത്ത ചുംബനമായിരുന്നു..
(രാവിൽ നിലാ)
നോവറിഞ്ഞു മാറി നിന്ന രാവിൽ
മോഹമെന്നു കാതിൽ മൂളി നീയും.. (2)
മധു നുകർന്ന പൂവിലെ നനവറിഞ്ഞ പൂവിതൾ
മറവി നെയ്ത നൂലിഴതൻ ഇരുൾക്കൂട്ടിലായി
വിടരാത്ത ചെമ്പകമായി പൊഴിഞ്ഞു വീണു..
(രാവിൽ നിലാ)
നോവുറഞ്ഞ രാത്രി മാറി നാളെ
ഓണമെന്നു കാതിൽ മൂളി മേഘം.. (2)
പോയ് മറഞ്ഞൊരോർമ്മയിലെ ഓണത്തുമ്പിയോ
പൂവിളിക്ക് കൂട്ടിരുന്ന ബാല്യ കാലമോ
ഇടനെഞ്ചിലെ നേർത്തൊരീണമോ..
(രാവിൽ നിലാ)