Singer : Mano
Music : Balabhaskar
Year : 1988
കുളിരലയിളകും കരളിൽ ഒരോണ
പാട്ടുണരുന്നല്ലോ..
തരളിതമെന്നുടെ നാട്ടിലൊരുത്സവമേളമുണർന്നല്ലോ..
തുമ്പി പാറും താളം തുള്ളും പാടത്തും..
തുള്ളിയോടി ചുണ്ടൻ വള്ളം
തിത്തെയ് തിത്തെയ് തെയ് തോം..
(കുളിരലയിളകും)
മഴമുകിലുകളിൽ മയിലുകളാടി
താലോലം..
നിറപറ വച്ചു പുടവയുടുത്തു
പൂക്കാലം..
നിറ കതിരുകളും കവിത തുളുമ്പും
തിരുവോണത്തിൻ പൂവിളിയും..
ചിത്തിര പാടും ചിങ്ങ നിലാവിൻ
തളിരോലകളുടെ വള്ളം കളിയും..
ഓണം കാണാൻ വന്നു മാവേലി
നീയും കൂടി പോരു പൂവാലി..
(കുളിരലയിളകും)
തുമ്പലയിട്ടു ചോറു വിളമ്പാൻ നീ വന്നാൽ
പൂക്കളമെഴുതും പൂമ്പാറ്റകളും പോരില്ലേ..
പപ്പടമുണ്ട് പാലടയുണ്ട് തുമ്പപ്പൂവിൻ നിറമുണ്ട്
പൂവൻപഴവും കുഞ്ഞാലിന്റെ
ആടാം ഓണപ്പാട്ടുകൾ പാടാം..
ഓണം കൂടാൻ വന്നു മാവേലി
നീയും കൂടി പോരു പൂവാലി..
(കുളിരലയിളകും)