Singer : Sangeetha
Music : Balabhaskar
Year : 1988
ഓടിക്കളിച്ചും വഴക്കടിച്ചും
തൊട്ടു മാങ്കൊമ്പിലും വള്ളി ഊയലിട്ടും
തുമ്പിയെ കല്ലെടുപ്പിച്ചും എങ്ങോ
തുള്ളിക്കളിച്ചു നടന്ന കാലം.. (2)
ബാല്യകാലം ലാലാലാലാ..
ബാല്യകാലം ലാലാലാലാ..
(ഓടിക്കളിച്ചും)
നാലര വെള്ളി വെളുപ്പിന് മുത്തശ്ശി
നാമം ജപിച്ചിടുമിട്ടൊരുക്കി (2)
ഉമ്മറ കോലായിൽ നൈവേദ്യം വാങ്ങിച്ചു
വെണ്ണ കട്ടുണ്ണി കെടാവിളക്കും
കൺമൂടിയാനയിച്ച് ശാന്തിതൻ മാലകൾ
പൊൻകണി കാഴ്ചകൾ കാണിച്ചതും
ഓർമ്മകൾ കുഞ്ഞിൽ വളർന്ന കാലം
ബാല്യകാലം എന്റെ ബാല്യകാലം..
(ഓടിക്കളിച്ചും)
ബാല്യകാലം ലാലാലാലാ..
ബാല്യകാലം ലാലാലാലാ..
കാഴ്ച്ചശീവേലി പെരുന്നാള് കാലത്തെ
ചെണ്ട നാദസ്വരം ചേങ്കിലയും (2)
തോട്ടിലെ ചങ്ങാട വഞ്ചിയിൽ കൂട്ടരൊത്തോളം തുഴഞ്ഞെത്തും ഉത്രാട രാവും
ആയിരം കാവിലെ കുമ്മാട്ടി വേളയും
പാതിരാ നാട്ട്യവും ഞാറ്റു പാട്ടും
ഓർമ്മകൾക്കുള്ളിൽ പൊലിഞ്ഞ കാലം
ബാല്യകാലം പോയ ബാല്യകാലം
(ഓടിക്കളിച്ചും)
ബാല്യകാലം ലാലാലാലാ..
ബാല്യകാലം ലാലാലാലാ..