Singer : Vidhu Prathap
Lyrics : Traditional
Music : Traditional
Year : 2009
പൊലി പൊലി പൊലി പൊലി
പൊലി പൊലി പൊലി പൊലി (3)
തുമ്പ പൂപ്പട കാക്ക പൂപ്പട തെച്ചി പൂപ്പട കണ്ടേ
പൊലി പൂവേ.. പൊലി പൂവേ.. പൊലി പൂവേ.. (2)
നിറപറ കുത്തരി മലർ നിറ
കൊയ്ത്തരിവാള് പിടിക്കും കൈകളടിക്കും
താളം മേളം വയലിന് പൂരം
പൊലി പൊലി പൊലി പൊലി
പൊലി പൊലി പൊലി പൊലി
പൊലിയോ പൊലി.. പൊലിയോ പൊലി..
പൊലിയോ പൊലി.. പൊലിയോ..
(തുമ്പ പൂപ്പട)
കനകനിറം കളിയാടുമൊരരളി
കാവിലെ മൈനകൾ..
കൂടെ പാടി മഞ്ഞത്തുമ്പികൾ
മഞ്ഞത്തുമ്പികൾ..
ഓണക്കോടി അണിഞ്ഞുവിരിഞ്ഞൊരഴക്
കവർന്നുരാരാമങ്ങളിൽ ഒഴുകി നടന്നു നടന്നു നടന്നു
ചിത്രപതംഗ തരംഗ പഥങ്ങളിൽ
ഓണസമൃതിയുടെ കവിത വിടർന്നും
ലഹരിയുണർന്നു പതഞ്ഞു കവിഞ്ഞു
പൂവിലൊടിയും നിനതും സുഗതം
തേൻമണം ഒഴുകും തെന്നൽ മധുരം..
ഹരിതനിറം കവിയുന്നൊരു നാടൻ
നടയിൽ നാവോരിനിയും പാടാം..
(പൂവിലൊടിയും)
(തുമ്പ പൂപ്പട)
മധുരിമകൾ വിളയാടുമൊരരുവി
കരയിലെ വീണകൾ
കുസൃതി കുരുവികൾ വിണ്ണിൻചീലുകൾ
വർണ്ണകലപികൾ
പാണപ്പാട്ടിലലിഞ്ഞു നിറഞ്ഞു
അസുലഭരാഗം തങ്ങളിലുണ്ടെന്നന്നി മൊഴിഞ്ഞാൽ
ശ്രുതിയിൽ അലിഞ്ഞു
കർക്കിടകക്കാർ മുകിലുകൾ തഴുകിയ
വേദിയിൽ അലിയും തേനും മണവും
പുഷ്പ രഥത്തിനുമുള്ളിൽ
ഓണത്തപ്പന് പീഠമൊരുക്കാൻ
തൃക്കാക്കരയുടെ ദീപമുയർത്താൻ
ഉണ്ണികൾ തന്നുടെ കളിചിരിയലിയും
കൊഞ്ചൽ നിരയിൽ വഞ്ചിക്കളിയിൽ..
(ഓണത്തപ്പന്)
(തുമ്പ പൂപ്പട)