Singer : Santhosh Kesav
Lyrics : Traditional
Music : M Jayachandran
Year : 2009
തെയ് തെയ് താളം മേളം
മുകിലുകൾ പെയ്തൊഴിയും കാലം..
കാവിൽ പൂരം കാണാൻ
പുലരികൾ കണ്ണെറിയും നേരം..
ഈ ഇടവഴിതേടിയെത്തിയ തൈമണിക്കാറ്റേ
ദേവസുന്ദരി ഓമനിക്കണ പൂമണമില്ലേ..
ഇന്നു പൊന്നും മിന്നും മാലേം തന്നാൽ
പിന്നെയൊളിക്കരുതേ..
(തെയ് തെയ്)
ദൂരെ തെളിയാതെ തെളിയുന്നു മണിദീപങ്ങൾ
ആരോ മൊഴിയാതെ മൊഴിയുന്നു കിളിനാദങ്ങൾ..
കണ്ടറിഞ്ഞൊരു കാമദേവന്റെ
കയ്യിലുള്ളൊരു വില്ലൊടിഞ്ഞില്ലേ
കാനകകുയിൽ അന്നുനിന്നുടെ
കാരിയത്തിനു പോയി വന്നില്ലേ
മാനത്തെ പന്തലിൽ നാളത്തെ വേളിക്ക്
മഞ്ചലും കൊണ്ടുവാ മാമഴപ്പെണ്ണേ
തെയ് തെയ്.. തെയ് തെയ്..
(തെയ് തെയ്)
തീരം അറിയാതെ തഴുകുന്നു കുളിരോളങ്ങൾ
ഓരോ ശ്രുതിമീട്ടി ഒഴുകുന്നു കുയിലീണങ്ങൾ
മുത്തു വച്ചൊരു കൈവളയുടെ
കൊഞ്ചലിലൊരു തേൻമധുരിമ
തത്തമ്മക്കിളി ചുണ്ടിലിന്നൊരു
മുത്തമുണ്ടതിൽ പാൽമധുരിമ
ഓമനതിങ്കളും പാടി നീ ചന്ദനതോണിയും
കൊണ്ടുവാ താമരപ്പെണ്ണേ
തെയ് തെയ്.. തെയ് തെയ്..
(തെയ് തെയ്)