Singers : M G Sreekumar, Sujatha
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999
കുടുകുടെ ചിരിക്കണ.. അ.. കുരുക്കുത്തി കുറുമ്പിക്ക്..
കുടുകുടെ ചിരിക്കണ കുരുക്കുത്തി കുറുമ്പിക്ക്..
തുടുതുടെ തുടിക്കണ പതിനേഴ്..
ചില് ചില് ചില് ചില് ചിലമ്പണ മനസ്സിന്
കുണുകിട്ടു പിടിക്കണ പതിനേഴ്..
(കുടുകുടെ)
കൊരലാരം ഇട്ടൊരു പെണ്ണാണെ
മുറി മുണ്ടും ചുറ്റി നടന്നവള്..
മണിമാല മാറിലണിഞ്ഞിട്ട്
മുടിമാടി കെട്ടി നടന്നവള്..
കന്നിപ്പാടം കതിരിട്ട് കറ്റചുരുൾ മെതിച്ചിട്ട്
കുഞ്ഞിമുറം നിറച്ചിട്ട് പോയവൾ..
നൊയമ്പൊക്കെയും നോറ്റ്
വരം വാങ്ങിയോള്.. (2)
തിരുവാതിര തൻ തിരുമുറ്റത്ത്
പക്കാല പാടി തദരിനീന..
(കുടുകുടെ)
മഴ മാഞ്ഞു പോയാൽ മാംഗല്യം
മണി മഞ്ചലിലേറും മാംഗല്യം..
നിഴലാന വേണം ചാമരവും
നിറ മുത്തുക്കുടയും എടുക്കണം..
വെള്ളിവെയിൽ അലക്കിയ
പുള്ളിക്കോടി ഉടുത്തിട്ട്
വേളിപന്തൽ ഒരുക്കണ തെന്നല്..
ഇല ചാന്തുമായി പോരു
നിലയ്ക്കാത്ത കാറ്റേ.. (2)
മംഗല വാദ്യം ശംഖൊലിയോടെ
വന്നാർത്തു പെണ്ണെ തദരിനീ ന..
(കുടുകുടെ)