Song Category : Festival

in album: Onnappattu

Onnam Thumpi

  • 12
  • 0
  • 0
  • 2
  • 0
  • 0
  • 0

Singers : M G Sreekumar, Sujatha
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999

Lyrics

ഒന്നാം തുമ്പീ ഓടിവാ
ഓണക്കോടി ഉടുത്തു വാ.. (2)
ഈ തുമ്പപ്പൂ തണലിൽ
ഒരു മാവേലി പാട്ടും പാടി
മാമാങ്ക കഥയും ചൊല്ലി.. ഊഞ്ഞാലാടാൻ വാ..
പൊന്നൂഞ്ഞാലാടാൻ വാ..
പൊലി പൊലി പൊലി പൂപ്പൊലി..
കളി കളി കളി പുലിക്കളി..
പൂവേ പൊലി പൂപ്പൊലി.. പുലിക്കളി..
തുടിയെടുക്കെടി തുമ്പപ്പൂവേ..

ഓണപ്പാട്ടുമായി ഉത്രാടസന്ധ്യയിൽ
പാണനെത്തുന്നു പടിപ്പുരയിൽ..
മൺകുടം കൊട്ടി വെണ്ണിലാ വീണയിൽ
നന്തുണി പാട്ടിന്റെ ഇഴമുറുക്കി..
പുതുപ്പൂക്കിലനാക്കിലവച്ചാട്ടെ
ഹരിചന്ദന ഗന്ധം ഉരിഞ്ഞാട്ടേ.. (2)
ചെറു കൊമ്പ് കുറുങ്കുഴൽ ഊതിയുണർത്താം
മാബലിയെ..

(ഓണപ്പാട്ടുമായി)

കൊയ്തു മിതിച്ചു കുമിഞ്ഞ് കിടപ്പൂ
കന്നിപ്പൂമ്പാടം..
കുത്തിചീറി കോലം കളയാൻ
കീറ മുറം തായോ.. (2)
വടക്കിനി കോലായിൽ നീ
കുളി കഴിഞ്ഞെത്തുമ്പോൾ..
പറ നിറഞ്ഞാലും പൊന്നേ
മനം നിറഞ്ഞില്ലല്ലോ..
കരി വളയുടെ താളവും
തിരി തെളിയുമൊരോർമയിൽ
പൊന്നോണ പൂവിടാൻ ഒരുങ്ങവേ
കുരവയിടെടി കുഞ്ഞിക്കുയിലേ....

(ഓണപ്പാട്ടുമായി)

പാതി മെടഞ്ഞു മിനുക്കി കെട്ടിയ
നീളൻ ചുരുൾ മുടിയിൽ
വാസനയോലും തൈലം തേച്ച്
തലോടും രാപ്പെണ്ണേ.. (2)
കളി പറഞ്ഞാലും എന്റെ
കവിളത്തു പൊൻമുത്തോ
ഉടുപ്പുടൽതുമ്പാലൊപ്പം
നാണത്തിൻ ചെൻഞ്ചോപ്പോ..
വെയിലുരുകുമൊരന്തിയിൽ
പുഴയുടെ കളി വഞ്ചിയിൽ
പൂക്കാല തുമ്പികൾ പോകയായി
വള കിലുക്കടി വെള്ളിക്കുരുവി..

(ഓണപ്പാട്ടുമായി)

ഒന്നാം തുമ്പീ ഓടിവാ
ഓണക്കോടി ഉടുത്തു വാ..
ഈ തുമ്പപ്പൂ തണലിൽ
ഒരു മാവേലി പാട്ടും പാടി
മാമാങ്ക കഥയും ചൊല്ലി.. ഊഞ്ഞാലാടാൻ വാ..
പൊന്നൂഞ്ഞാലാടാൻ വാ.. (2)

:
/ :

Queue

Clear