Song Category : Festival

in album: Onapeeli

Nangeli Nadellam

  • 3
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Kottayam Kuttappan
Lyrics : Gireesh Puliyoor
Music : Balabhaskar
Year : 1993

Lyrics

നങ്ങേലി നാടെല്ലാം പൊന്നോണം വന്നല്ലോ..
കൂട് നീയും പൂവ് നുള്ളാൻ..
അത്തപ്പൂ മുറ്റത്ത് തുമ്പപ്പൂ മാനത്ത്
കാണ് പൂക്കണി മാവേലി..
കടലു കാണ് കാടു കാണ്
പുതിയ പൊലിയുണര്..
കതിനവെടിയും കടുവ കളിയും
പകിട കളിയും പല വേലകളും..
പെരിയൊരടവും അതിനു തടയും
പടയണികളും പല ചുവടുകളും..
(നങ്ങേലി)

ഉള്ളതെല്ലാം എന്നുമെന്നും കാണുവാനല്ലേ
കള്ളമില്ലാതുള്ള കാലം നേടുവാനല്ലേ
പുഞ്ചവയലുകളുണരാനും നല്ലതെല്ലാം വിളയാനും
ആടു കേറാ മലമേലേ ആളു മാറാട്ടം
ചെറിയ കുടയും വലിയ വയറും
നൂറു പൊഴിയും തടിമെതിയടിയും
കദളിവനവും കമലദളവും
കുഴലുവിളിയും പല ലീലകളും
(നങ്ങേലി)

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ..
ആമോദത്തോടെ വസിക്കും കാലം
ആപത്തെങ്ങാർക്കുമൊട്ടില്ല താനും..
ആലവട്ടം ആനയോട്ടം പീലിമയിലാട്ടം
ഓണവില്ലും പുഞ്ചനെല്ലും ചേർന്ന തിറയാട്ടം..
നല്ല മാലകളണിയാനും പുതിയ പുടവകളുലയാനും
ആളുകേറാ മുടി മേലെ കൂടു കുയിലാളേ..
തിമില തകിലും ചടുല മിഴിയും
തേര് തിറയും ഹരമരമടിയും..
കതിനവെടിയും കരടി കളിയും
പകിട കളിയും പല വേലകളും..
(നങ്ങേലി)

:
/ :

Queue

Clear