Singer : Manjari
Lyrics : Santhosh varma
Music : Balabhaskar
Year : 2005
ചിത്രം വരച്ചിട്ടു ചിങ്ങം ചോദിച്ചു
ഇവളുടെ പേരറിയാമോ.. (2)
മണിശലഭങ്ങളം കള കോകിലങ്ങളും
മധുരം മൊഴിഞ്ഞു സാനന്ദം..
ഇവൾ വാസന്തം.. വാസന്തം..
(ചിത്രം വരച്ചിട്ടു)
നീല മേഘങ്ങളാം മുടി മെല്ലെക്കോതി
നിരവധി സുരഭില പുഷ്പങ്ങൾ ചൂടി.. (2)
പൊൻ വെയിൽ കോടിയിലിളം കാറ്റിലാടി..
നിൽക്കുന്ന ഗ്രാമീണ ശാലീനത
ആരാമത്തിൻ ശ്രീദേവത..
വാസന്തം.. വാസന്തം..
സ്വപ്നലോകങ്ങളും നിറഭംഗി ചൂടും
ഇവളുടെ നൂപുര മണിനാദം കേട്ടാൽ.. (2)
വിണ്ണിന്റെ സൗന്ദര്യ സന്ദേശ കാവ്യം..
ഭൂമിക്ക് നൽകുന്ന ഋതു കന്യക
പ്രേമാർദ്രയാം ദേവാങ്കണ..
വാസന്തം.. വാസന്തം..
(ചിത്രം വരച്ചിട്ടു)