Singers : M G Sreekumar, Sujatha
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999
എത്രമേൽ നിന്നെ സ്നേഹിപ്പൂ
എന്റെ ചിത്രവർണ്ണ വസന്തമേ
മൂകമാം നിന്റെ മഞ്ഞുകൂടിന്റെ
മന്ത്രവാതിൽ തുറന്നു നീ.. (2)
കർണികാരങ്ങൾ സ്വർണ്ണ വർണ്ണങ്ങൾ
സ്വപ്നം പോലെ വിടർന്നപ്പോൾ..
സാലഭഞ്ജികയായി നീയെന്റെ
മാറിൽ ചേർന്ന് മയങ്ങുമ്പോൾ
വീണ്ടുമെന്റെ വിപഞ്ചിയിൽ മെല്ലെ
സ്നേഹരാഗങ്ങൾ മീട്ടി നീ..
(എത്രമേൽ)
ചന്ദ്രകാന്തമലിഞ്ഞ കൺകളിൽ
ഇന്ദ്രനീലം തെളിഞ്ഞപ്പോൾ..
പൊൻ കിനാവിന്റെ നീല ഹംസങ്ങൾ
നെഞ്ചിൽ നീന്തി തുടിച്ചപ്പോൾ
എത്രകോരിയെടുത്താലും തീരാ
പാൽകടൽ കണ്ടു നിന്നിൽ ഞാൻ..
(എത്രമേൽ)