Singer : Sangeetha
Lyrics : Gireesh Puliyoor
Music : Balabhaskar
Year : 1993
ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല്
ചൊല്ല് ചൊല്ല് നാണമെന്തിനാ..
ചൊല്ല് ചൊല്ല് നാണമെന്തിനാ
ഇതെന്തിനാ
കരിമീൻ കണ്ണിലെന്തിനാ പുന്നാരമെന്തിനാ
പുന്നാരമെന്തിനാ..
സുല്ല് സുല്ല് ചൊല്ല് പൂവാലീ..
നില്ല് നില്ലു നീയെൻ ശിങ്കാരീ..
പൊന്നോണമായെല്ലാടവും തുമ്പിതുള്ളലായി...
(ചൊല്ല് ചൊല്ല്)
പമ്മി പമ്മി കുറുമ്പ് കാട്ടി ചാരി വന്നവൻ..
കണ്ണും കണ്ണും നോക്കി നോക്കി കൂട്ടു കൂടവേ..
എന്നിട്ട് നിൻ്റെ ചില്ല കവിളിൽ ഉമ്മ ഒന്നു തന്നതും അയ്യേ
താമര വിരൽ കടിച്ചു നീ നിന്നതും
കൂവാതെടി കുയിലേ ഒന്നാം കിളിയേ
കുഴയാതെടീ മാനേ ഈ പൊന്മാനേ..
പരിഭവമെന്തിനാണെന്നുമെന്റെ കണ്മണീ
പറയരുതാരൊടും ഈ കാര്യം..
(ചൊല്ല് ചൊല്ല്)
വരിക്ക ചുണ്ടത്തു കടിച്ചതാരെടി കറുത്ത കണ്ണാളേ
ഈ കദളിക്കൂമ്പൊടു ചെരിക്കുമ്പൊളൊരു കറുത്ത വണ്ടാണേ..
അന്നൊരിക്കൽ ഇടവപ്പാതി ഇടവഴി തോറും
മഴ കൊണ്ടൊരു കുടയിൽ കൂടിയ കാര്യം..
പിന്നൊരിക്കലാരും കാണാതാറ്റിറമ്പത്ത്
കള്ളനവൻ എന്തു ചെയ്തെന്നുള്ള കാര്യം
കൂവാതെടി കുയിലേ മൂന്നാം കിളിയേ..
വാടാതെടി കരളേ കണ്ണാന്തളിയേ
അറിയരുതാരുമേ നീയവന്നു ജീവനേ
പറയല്ലാരൊടും ഈ കാര്യം..
(ചൊല്ല് ചൊല്ല്)