Singer : Master Aravind
Lyrics : Santhosh varma
Music : Balabhaskar
Year : 2005
മണ്ണിലിറങ്ങിയ ഓണനിലാവേ
നിൽക്കുകയോ കഥയറിയാതെ.. (2)
ചില്ലിട്ട പടത്തിലെ ചിരിക്കുന്ന കുഞ്ഞിനെ
വിണ്ണിൽ വച്ചെങ്ങാനും കണ്ടിരുന്നോ..
അവൻ പൊന്നോണക്കോടി കാത്തിരുന്നോ..
(മണ്ണിലിറങ്ങിയ)
മണിതത്തയിപ്പോഴും കൊഞ്ചിവിളിക്കുന്നു
മണിമുത്തു പൊയ് പോയതറിയാതെ..
മുത്തം തരാനായി മുത്തശ്ശനെത്തെത്തുന്നു
ആ മുറി വാതിൽക്കൽ ഓർക്കാതെ..
നാമജപത്തിലും കണ്ണീർ കലർത്തുന്നു
മുത്തശ്ശി മറ്റാരും കാണാതെ..
തിരുവോണം വീണ്ടുമീ.. പടിക്കൽ വന്നെത്തുന്നു..
തങ്കത്തിൻ കളി ചിരിയില്ലാതെ..
തങ്കത്തിൻ കളി ചിരിയില്ലാതെ..
(മണ്ണിലിറങ്ങിയ)
വാസന്തി പൂവുകൾ വാടി കിടക്കുന്നു
ആരുമേ പൂക്കളം തീർക്കാതേ..
വഴിക്കണ്ണുമായി അമ്മ കാത്തു കാത്തിരിക്കുന്നു
വരില്ലയെന്നറിഞ്ഞിട്ടും കരയാതെ..
നൊമ്പര കടൽ അച്ഛൻ നെഞ്ചിലൊതുക്കുന്നു
അലയൊലി മറ്റാരും കേൾക്കാതെ..
ഓണമില്ലൊരുനാളും കണ്മണി തൻ ഓർമ്മ നൽകും
കണ്ണുനീർ തുള്ളിയിൽ നനയാതെ..
കണ്ണുനീർ തുള്ളിയിൽ നനയാതെ..
(മണ്ണിലിറങ്ങിയ)