Singer : Madhu balakrishnan
Lyrics : Santhosh varma
Music : Balabhaskar
Year : 2005
നീയെവിടേ.. നീലക്കിളി..
നീ മറഞ്ഞോ.. തേനമ്പിളി..
വേറെയൊരാൾ താലികെട്ടി കണ്മണിയേ..
രാക്കടവിൽ തോണിയുമായി ഞാൻ തനിയേ.. (2)
പുന്നമടക്കരയിൽ.. പൂത്തുലയും വയലിൽ..
പൂവരശിൻ തണലിൽ.. കുട്ടനാടിൻ മടിയിൽ.. (2)
എപ്പോഴെന്നെ കണ്ടാലും ഇഷ്ടം കൂടും പെണ്ണാണേ..
തന്ന വാക്കും മറന്നെങ്ങോ മാറിപ്പോയ പെൺകൊടി..
(നീയെവിടെ)
നെഞ്ചില്‍ തീയെരിഞ്ഞു.. പൂവയലോ കരിഞ്ഞു..
പൂവരശും അറിഞ്ഞു.. കുട്ടനാടും കരഞ്ഞു.. (2)
എന്നെ പോലെയാരാരും..
സ്വപ്നം കണ്ടോരുണ്ടെങ്കിൽ..
കണ്ടതെല്ലാം കൊതിക്കല്ലെ
ബാക്കിയാകും കണ്ണുനീർ..
(നീയെവിടെ)