Iniyarkkumaarodum M ( from "Aadyamai" )

  • 8
  • 0
  • 0
  • 1
  • 0
  • 0
  • 0

Album : Aadymai ( Ninakkai Series)
Lyric: East Coast Vijayan
Music: Balabhaskar
Singer: K.J.Yesudas

Lyrics

ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെന്തോ...
അതാണെൻ സഖിയോടെനിക്കുള്ളതെന്തോ...
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെല്ലാം
അതാണെൻ സഖിയോടെനിക്കുള്ളതെല്ലാം...

നിറ തിങ്കൾ മാനത്ത്, ചിരി തൂകി നിൽക്കുമ്പോൾ
ഒരു നിലാപ്പക്ഷിയായ് നീയണഞ്ഞാൽ...
പ്രിയ രാഗമന്ത്രമായ് ഒരു സ്വകാര്യം ഞാൻ
നിനക്കായ് തേൻകിളീ...കരുതി വയ്ക്കാം...
ഇനി വരില്ലേ നീ...ഇനി വരില്ലേ
ഒരു പാട്ടിലൊന്നായ്, ശ്രുതി ചേർന്നുറങ്ങാൻ
ഇനി വരില്ലേ നീ...ഇനി വരില്ലേ
ഒരു കൂട്ടിലൊന്നായ് കണി കണ്ടുണരാൻ...

(ഇനിയാർക്കുമാരോടും...)

അനുരാഗലോലയായ് സുഖമുള്ള സ്വപ്നങ്ങൾ
ഒരു നാൾ പങ്കിടാൻ നീ കൂടെ വന്നാൽ
തലയിണമേലൊരു മൃദു മന്ത്രണം ഞാൻ
നിനക്കായ് ഓമലേ, കരുതി വെയ്ക്കാം...
ഇനി വരില്ലൊരു നാളുമെങ്കിലും ആദ്യമായ്
നോവിന്റെ മധുരമെന്നോർത്തുറങ്ങാൻ
ഇനി വരില്ലൊരു നാളും എങ്കിലും തരളമാം
പ്രണയമെന്നോർത്തെന്നും നിനക്കുണരാൻ...

(ഇനിയാർക്കുമാരോടും...)

:
/ :

Queue

Clear