Sakhi Ennathma Sakhi M ( from "Ennennum" )

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Karthik
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

സഖീ എന്നാത്മ സഖീ
ഇന്നോളം ഇന്നോളം
ഇന്നോളമെന്നിൽ നീ ഉണർത്താത്തൊരു
സ്വർഗീയ സുന്ദര സുമധുരരാഗം
ഇന്നലെ രാവിൽ ഞാനറിഞ്ഞു
സ്നേഹസുഗന്ധമേ സ്വപ്നസായൂജ്യമേ
ഇന്നലെ രാവിൽ ഞാനറിഞ്ഞു...
( സഖീ...)

അരികത്തണഞ്ഞു നീ എൻ മാറിൽ വിരിയിച്ച
പുളകങ്ങൾ അനുരാഗ കവിതകളായിരുന്നു
അവയെന്നിൽ ആവേശലഹരി പകർന്നിരുന്നു (2)
വർണ്ണവസന്തമേ അനവദ്യഗാനമേ
എനിക്കെന്നും ഉന്മാദ മധുരിമയായിരിക്കും (2 )
ഉന്മാദ മധുരിമയായിരിക്കും...
( സഖീ...)

ഈറനണിഞ്ഞനിൻ മിഴികളിൽ ഞാൻ
കണ്ടതാശ്ലേഷനിർവൃതിയായിരുന്നു
നിന്റെ നിർമ്മല സാന്നിധ്യമായിരുന്നു (2)
നിത്യനുരാഗമേ നിരവദ്യഗീതമേ
നിരൂപമാവാത്സല്യമായിരുന്നു (2)
എന്ന്നും ആനന്ദനിനിർവൃതിയായിരിക്കും
( സഖീ...)

:
/ :

Queue

Clear