Song Category : Film

in album: Jilebi

Varikomale Oru

  • 3
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Dev, Harikiran, Rohith, Surya Vinod Nambiar, Daya
Lyrics : Sasikala Menon
Music : Bijibal
Year : 2015

Lyrics

വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ...വരൂ
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ..
അണയു നീയെൻ കനവിൻ തണലിൽ..
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ ...

കളിയും ചിരിയുമായ്
കരളിൻ തിരികൾ തെളിയുമോ
താനേ നനയുമെൻ നിനവിൽ നീ
തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ്
അകലേ ..അകലേ
ചെറു കിളിമൊഴികൾ തൻ ഒലിയോ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ...വരൂ

മഴയും വെയിലുമായ്...
മനസ്സിൽ ഇനിയും നിറയുമോ
തമ്മിൽ കലരുമെൻ നിറവുകൾ..
മലരിതൾ ചൊരിയുകയൊ...കളിക്കൂട്ടുമായ്
തനിയേ ..തനിയേ..
വരുമരികിലിനി ഞാനുയിരേ

വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ...വരൂ
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ..
അണയു നീയെൻ കനവിൻ തണലിൽ..

:
/ :

Queue

Clear