Sree Shabareeswaran

  • 2
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Jayan (jaya vijaya)
Lyrics : Santhosh varma
Music : Jayan (jaya vijaya)
Year : 2007

Lyrics

ശ്രീശബരീശ്വരൻ അയ്യപ്പാ..
ശ്രീശബരീശ്വരൻ അയ്യപ്പാ..
മാലയണിഞ്ഞാൽ മൂകനുപോലും
ശരണം വിളികൾ നാവിലുണർത്തും
ശ്രീശബരീശ്വരൻ അയ്യപ്പാ..
ശ്രീശബരീശ്വരൻ അയ്യപ്പാ..
മുദ്രയണിഞ്ഞാൽ അന്ധന് പോലും
ചേവടി കാണാൻ കണ്ണ് കൊടുക്കും
ശ്രീശബരീശ്വരൻ അയ്യപ്പാ..
ശ്രീശബരീശ്വരൻ അയ്യപ്പാ..

കദനത്തിൽ കരൾ നീറി പുകയുമ്പോഴും
പതനത്തിൽ മനമാകെ തകരുമ്പോഴും..
കദനത്തിൽ കരൾ നീറി പുകയുമ്പോഴും
പതനത്തിൽ മനമാകെ തകരുമ്പോഴും..
അയ്യപ്പ നാമത്തിൽ അരവണ നുകരുന്നു
ആനന്ദമറിയുന്നു ഞങ്ങൾ
ആനന്ദമറിയുന്നു ഞങ്ങൾ
ശ്രീശബരീശ്വരൻ അയ്യപ്പാ..
ശ്രീശബരീശ്വരൻ അയ്യപ്പാ..

ജീവിത മലയേറി തളരുമ്പോഴും
വഴികളിൽ പാദങ്ങൾ ഇടറുമ്പോഴും
ജീവിത മലയേറി തളരുമ്പോഴും
വഴികളിൽ പാദങ്ങൾ ഇടറുമ്പോഴും
അയ്യപ്പ സ്മരണ തൻ തണലത്ത് വിരിവച്ചു
സായൂജ്യം അണയുന്നു ഞങ്ങൾ
സായൂജ്യം അണയുന്നു ഞങ്ങൾ..

ശ്രീശബരീശ്വരൻ അയ്യപ്പാ..
ശ്രീശബരീശ്വരൻ അയ്യപ്പാ..
മാലയണിഞ്ഞാൽ മൂകനുപോലും
ശരണം വിളികൾ നാവിലുണർത്തും
ശ്രീശബരീശ്വരൻ അയ്യപ്പാ..
ശ്രീശബരീശ്വരൻ അയ്യപ്പാ..
മുദ്രയണിഞ്ഞാൽ അന്ധന് പോലും
ചേവടി കാണാൻ കണ്ണ് കൊടുക്കും
ശ്രീശബരീശ്വരൻ അയ്യപ്പാ..
ശ്രീശബരീശ്വരൻ അയ്യപ്പാ..

:
/ :

Queue

Clear