Singer : KJ Yesudas
Lyrics : S Ramesan Nair
Music : Sharreth
Year : 1998
ആ...
ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം
ഈ സ്നേഹമുല്ലയിൽ പൂവിടും താരകം
ഈറനാം മിഴികൾ തോരും ജീവനെന്ന കിളി പാടും
ഏതോ രാഗം
സപ നിമ പഗ മസ ഗ ...
ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം
ദാഹമാർന്ന കനലിലും ഗാനമേകും മുകിലുകൾ
മൗനമോലും ചൊടിയിലും പാൽ ചുരത്തും കതിരുകൾ
പൂവിതൾ സ്പർശമില്ലേ തൈമണിക്കാറ്റിലും
ജീവസംഗീതമില്ലേ പാഴ്മുളം തണ്ടിലും
ഗരിനി നിഗരിസ നിഗരിസനി
മപനിസ പ നിമ പഗ മസ ഗ
ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം
ആ...
നീരൊഴിഞ്ഞ പുഴയിലും മോഹരാഗകളകളം
ആളുറങ്ങും കുളിരിലും നാവറിഞ്ഞു നറുമണം
ഏഴുപാലാഴിയില്ലേ ഏതു ജന്മത്തിലും
ഏഴു വർണ്ണങ്ങളില്ലേ ഏതു സ്വപ്നത്തിലും
ഗരിനി നിഗരിസ നിഗരിസനി
മപനിസ പ നിമ പഗ മസ ഗ
ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം
ഈ സ്നേഹമുല്ലയിൽ പൂവിടും താരകം
ഈറനാം മിഴികൾ തോരും ജീവനെന്ന കിളി പാടും
ഏതോ രാഗം
സപ നിമ പഗ മസ ഗ ...
ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം
ആ...