Song Category : Folk

in album: Manikyachempazhukka

Enne Pettoru Naalil

  • 12
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Aparna
Lyrics : Traditional
Music : Traditional
Year : 2009

Lyrics

എന്നെ പെറ്റൊരു നാളില്
എന്‍റമ്മ മെടഞ്ഞൊരു കിടങ്ങുണ്ടേ
പൊക കൊള്ളിച്ചതും വയ്ച്ചിട്ടുണ്ട്
എന്‍റമ്മ പെറുമ്പം പുള്ളയ്ക്ക്

പാടത്തുള്ള വരമ്പത്തു എന്‍റമ്മയ്ക്കുള്ളൊരു കൊട്ടിലില്
കിടുങ്ങനെ തലയും കുത്തി എന്നെ ഇരുത്തും തണലത്തു
വെള്ളമൊഴിച്ചു കുടിച്ചോണ്ടങ്ങു ഇറങ്ങിപ്പോകും പാടത്തു
അന്തി വരെ പണി ചെയ്യുന്നെയെന്‍ എന്‍റമ്മ നടന്നാ പാടത്തു

ഉച്ചക്കഞ്ഞി കിട്ടിയാലെയെന്‍റമ്മയെനിക്കാ പറ്റു തരും
വയറു വിശന്നു കരഞ്ഞാലേ എന്‍റമ്മ എനിക്കാ പാല് തരും
അന്തി മയങ്ങണ നേരത്തമ്മ തമ്പ്രാന്‍ വീട്ടില്‍ ചെന്നാലെ
കാലു കഴച്ചൊടിയോളം നിന്നാല്‍ ഒന്നര നെല്ലെന്‍ അമ്മയ്ക്ക്
അന്ന് അത്താഴത്തിന് കഞ്ഞിക്ക്

:
/ :

Queue

Clear