Singer : Anwar Sadath, Sreeram
Lyrics : ONV Kurup
Music : Rajeev ONV
Year : 2015
ആർപ്പോ.... ഇർറോ...
നേരം പോയേ.. ഹോ.. നേരം പോയേ ..
നേരം പോയേ.. ഹോ.. നേരം പോയേ..
പോക്കുവെയിലിലീ വാകത്തണലില്‍ നാം
പാടും കുരുവികളായ് വന്നേ..
എത്ര മനോഹര മാത്രകളിവിടെ
മുത്തും മണികളും കാഴ്ച വെച്ചേ
നേരം പോയേ..നേരം പോയേ..
പോക്കുവെയിലിലീ വാകത്തണലില്‍ നാം
പാടും കുരുവികളായ് വന്നേ..
എത്ര മനോഹര മാത്രകളിവിടെ
മുത്തും മണികളും കാഴ്ച വെച്ചേ
നേരം പോയേ..നേരം പോയേ..
ഏതോ നാടക തിരുവരങ്ങില്‍ നാം
എന്നും ആടുകയായ് പല വേഷം
ഏതോ നാടക തിരുവരങ്ങില്‍ നാം
എന്നും ആടുകയായ് പല വേഷം
കരയുന്ന വിദൂഷകനായ്
കര തേടും നാവികനായ്
നാടന്‍ കമിതാവായ്
ഒരു നാടന്‍ പെണ്‍കൊടിയായ്
ഒരു രാഗനൊമ്പരമായ്
വാഴ്വൊരുത്സവമായ്
നേരം പോയേ നേരം പോയേ...