Song Category : Film

Chempakapoomottinullil M (from 'Ennu Swantham Janakikkutty")

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : K.J Yesudas
Lyrics : Kaithapram
Music : Kaithapram
Year : 1998

Lyrics

ചെമ്പകപൂമൊട്ടിനുള്ളിൽ
വസന്തം വന്നൂ
കനവിലെയിളം‌കൊമ്പില്‍ ചന്ദനക്കിളിയടക്കം ചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്
ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യം
ഒരു സ്നേഹാലസ്യം

(ചെമ്പകപൂ ...)

തുടിച്ചുകുളിക്കുമ്പോള്‍
പുല്‍കും നല്ലിളം കാറ്റേ
എനിക്കു തരുമോ നീ
കിലുങ്ങും കനകമഞ്ജീരം
കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ - നീ
പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍

(ചെമ്പകപൂ ...)

കല്ലുമാലയുമായ്
അണയും തിങ്കള്‍തട്ടാരേ
പണിഞ്ഞതാര്‍ക്കാണ്
മാനത്തെ തങ്കമണിത്താലി
കണ്ണാടം പൊത്തിപ്പൊത്തി
കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ
കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം...

(ചെമ്പകപൂ ...)

:
/ :

Queue

Clear