Singer : Sujatha
Lyrics : S.Ramesan Nair
Music : M Jayachandran
Year : 2003
ആ.. ആ.. ആ.. ആ.. ആ.. ആ..
ആഹാ..ആഹാ..ആ..ആ..ആ..
പൂനിലാ കുളിരേ വായോ ഇനിയെന്റെ സ്നേഹരാവിൽ
നീ വരും വഴി നോക്കുന്നു കരളിന്റെ ചില്ലുവാതിൽ
പാതിരാ പൂങ്കുയിൽ പാടുന്നതാണെൻ സംഗീതം
(പൂനിലാ കുളിരേ...)
കണ്ണടച്ചു മയങ്ങുന്നു നിലാവേ മണ്ണിലാണോ മോഹങ്ങൾ
തൊട്ടുണർത്താൻ പോരില്ലേ വിളിയ്ക്കാൻ ഇഷ്ടമുള്ള പേരില്ലേ
ഹൃദയം നിറയും അലിവിൻ കനിയേ
നിന്റെ വെള്ളികുടക്കീഴിൽ വന്നണയും ആട്ടിടയൻ
പാടുന്നതാണെൻ സംഗീതം
(പൂനിലാ കുളിരേ...)
നിന്റെ നാമം വാഴ്ത്തില്ലേ താരങ്ങൾ നിന്റെ പാദം മുത്തില്ലേ
നൊന്തുപോകും ജന്മത്തിൽ സുഖത്തിൻ മുന്തിരിതേൻ പകരില്ലേ
വെയിലും മഴയും തണലും ചൊരിയും
നിന്റെ ലില്ലികൈയ്യിലെന്റെ ചുംബനത്തിൻ നിറവോടെ
പാടുന്നതാണെൻ സംഗീതം
(പൂനിലാ കുളിരേ...)
ആ.. ഹ.. ഹാ..ആ.. ഹാ.. ഹാ..ഹാ..
ല.. ല.. ലാ.. ല.. ലാ.. ല.. ലാ.. ല..
ഹേ.. ഹെ.. ഹേ..ല.. ല.. ലാ.. ല..