Song Category : Film

in album: Thampuranu Kunnu

Sree Parvathi. M

  • 2
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Radhika Thilak
Lyrics : Ramesan Nair
Music : Raveendran
Year : 1999

Lyrics

ശ്രീപാര്‍‌വ്വതീ ഭാമിനീ ഭവതി
ശുഭകരസൗഭാഗ്യ സമ്മോഹിനീ
ഹരനു ജടമുടിയിലരിയ ജപമുഖര-
നിരഘ മധുര വരശിവഗംഗയരുളും
(ശ്രീപാര്‍വ്വതി...)

മേഘാകാരം വിലയം കൊള്ളും
നീലാകാശംപോലെ...
ഗൗരീശങ്കര ലയഭാവം...
പ്രണയതരംഗിതമാം രാഗം...
പ്രാണായാമ യോഗാവേഗ-
നാട്യോന്മാദസംഗീതം
(ശ്രീപാര്‍വ്വതി...)

മായാമൗനം ഭജനം ചെയ്യും
സന്ധ്യാമന്ത്രംപോലെ...
പ്രകൃതീപൂരുഷസംയോഗം...
പാര്‍വ്വണചന്ദ്രമുഖീയാമം...
ഗംഗേ നിന്നിലംഗോപാംഗ-
മുദ്രാലോലമാം ലാസ്യം...
(ശ്രീപാര്‍വ്വതി...)

:
/ :

Queue

Clear