Song Category : Film

in album: Dance Dance

Kathiru Koyyunna.

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Wilson Raj
Lyrics : Sasidharan
Music : K.Prakash
Year : 2016

Lyrics

കതിര് കൊയ്യുന്ന ചെറുവാൽ കിളിയും
കദളി നുള്ളുന്ന കരിവണ്ടിവളും
മധുരമൂറുന്ന സ്വരപല്ലവികൾ പാടി
കല്ലിൽ തെന്നും കാട്ടു ചോലയുടെ സല്ലാപം നീ കേട്ടോ
കാറ്റിൽ ചിതറും കാട്ടു പൂവിന്റെ ശ്രിങ്കാരം നീ കണ്ടോ
തിരയുന്നത് ചെമ്മാനം കുളിരുന്നത്‌ നിൻ മോഹം
ഇനിയാടി പാടാം പൂ പെണ്ണെ (കതിര് കൊയ്യുന്ന)

കണ്ണേ നീ കാത്തു നിന്നു മന്ദാരം ചൂടി നിന്നു
ചുണ്ടോരം തേൻ കണങ്ങൾ പ്രിയതേ (2 )
കരി വളയതിൽ നീ അണിഞ്ഞു ഒരു ചിരിയത് നീ പകർന്നിടും
കുളിരലയത് ഞാൻ അണിഞ്ഞിടും എൻ പ്രേമ കുളിരേ
മെയ്യിലൊരുക്കിളി കൊണ്ട് നിറച്ചു ചുംബന ലഹരിയിതാര് പകർന്നു
മധുമുഖി മമസഖി പ്രിയതമ നീ ആരോ

പൊൻ ചിലമ്പൊലി കേട്ട് കേട്ട് കേട്ടുണരും
എൻ തംബുരു മീട്ടി നൽകിയത് എൻ സ്വരമഴ
തീർത്ത നവ്യ മധു രാവോ (2 )

മന്ദമൊരു തെന്നലും നിറയും
മുല്ല തൻ തേൻ മണവും ഒഴുകും
ചന്തമൊഴുകും ചന്ദ്രികയും നീ
നിൻ യൗവനമിതു ഒഴുകും നർത്തനം
എൻ മോഹമതു അലിയും നർത്തനം
എൻ രാഗമത് ചൊരിയും പ്രിയതമയായ്
ചുരുൾ മുടിയും കുറു നിരയും തഴുകും
നറുമലരിൻ നവഗന്ധം നിറയും
വാനോളം നീ തരുമൊരു വാസന്ത നിറ യൗവനമാടുന്നു
എൻ പ്രിയമയി നീ

:
/ :

Queue

Clear