Singer : Shyam Dharman
Lyrics : Vayalar Sarath
Music : Shyam Dharman
Year : 2010
വിടരുന്നതിനു മുന്‍പേ കൊഴിയുന്നു നീ മെല്ലേ...
വിട ചൊല്ലിടും മുന്‍പേ വിധി കൊണ്ടുപോയകലേ...
മിഴിനീരുമായ് ഓരോ ഇരവും പകലും കൊഴിയേ...
കരളിന്റെ താളിന്മേല്‍ കനലിന്റെ കാവ്യം നീ.... എങ്ങോ ദൂരേ നിന്നും ഒരീണം കേള്‍ക്കുന്നേരം
എന്നും മൌനം കൂടെ വിതുമ്പീ വേദനയോടെ
വരുകില്ലയെന്നാലും വരുമെന്നപോലെങ്ങും
തിരയുന്നുറങ്ങാതെ....നോവിന്‍ കിനാവേ നീ...
വിടരുന്നതിനു മുന്‍പേ കൊഴിയുന്നു നീ മെല്ലെ
വിട ചൊല്ലിടും മുന്‍പേ വിധി കൊണ്ടുപോയ് അകലെഓരോ വാക്കും നെഞ്ചില്‍ വിരിഞ്ഞൂ നിന്നെപ്പോലേ
ഓരോ പൂവിന്‍ കൊമ്പില്‍ വിരിഞ്ഞൂ നിന്‍ ചിരിയോടെ
പുകയുന്ന ചിതമേലേ പുതുമഞ്ഞു നീറുമ്പോള്‍
നെടുവീര്‍പ്പുമായ് നിന്നോ...ഈറന്‍ നിലാവേ നീ
(വിടരുന്നതിനു....)