Singer : Nikhil
Lyrics : Gireesh Puthenchery
Music : Suresh Peter
Year : 2001
വന്ദേ മുകുന്ദ ഹരേ... ജയശൗരേ...
സന്താപഹാരി മുരാരേ...
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ...
ദ്വാരകാപുരി എവിടെ...
പീലിത്തിളക്കവും കോലക്കുഴൽ പാട്ടും
അമ്പാടിപ്പൈക്കളും എവിടേ...
ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ...
നെഞ്ചിലെൻ ആത്മ പ്രണാമം...
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ...
കാൽക്കലെൻ കണ്ണീർ പ്രണാമം...
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ...
കാൽക്കലെൻ കണ്ണീർ പ്രണാമം...