Kavilil Marukulla

  • 16
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Sujatha
Lyrics : Poovachal khadher
Music : M Jayachandran
Year : 2002

Lyrics

കവിളില്‍ മറുകുള്ള സുന്ദരിപ്പൂവിന്‍
കാതില്‍ കാറ്റിന്‍ കിന്നാരം
കളഭവുമായി പടവുകളേറും
കനകവെയിലിന്‍ കളിയാട്ടം

നീലക്കുരുവികള്‍ നീരാടുമ്പോള്‍
ഒളികണ്ണെറിഞ്ഞു മേലെ
അരയാല്‍ക്കൊമ്പില്‍ ഓടക്കുഴലായ്
ഈണമുണര്‍ത്തും കിളിയേ
അമ്പാടിയിലോ അളകയിലോ നിന്‍ ഓമല്‍ക്കൂടെവിടെ

ആ.. ആ.. ആ.. ആ..
പനിനീരാറിന്‍ പാദസ്വരങ്ങള്‍
സ്വരമാല്യങ്ങള്‍ ചാര്‍ത്തും
കരയില്‍ നീളേ പരിമളം തൂകും വസന്തകന്യകയാളെ
അണിഞ്ഞൊരുങ്ങാന്‍ എനിക്ക് നിന്‍റെ കുങ്കുമം തരുമോ

:
/ :

Queue

Clear